ആലപ്പുഴ; വ്യാജ അഭിഭാഷകയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് നോട്ടിസ്. വിവരം ലഭിക്കുന്നവർ പോലിസിനെ അറിയിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴ നോർത്ത് പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും സെസി ഒളിവിൽ തുടരുകയാണ്.
ആലപ്പുഴയിലെ കോടതിയിലാണ് വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. സെസി അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.