അബുദാബി: ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 136 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. 29 പന്തില്‍ 42 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. മുംബൈക്കായി ബുമ്രയും പൊള്ളാര്‍ഡും രണ്ട് വീതവും ക്രുനാലും ചഹാറും ഓരോ വിക്കറ്റും നേടി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് വന്‍ ബാറ്റിംഗ് ദുരന്തമാണ് ആദ്യ എട്ട് ഓവറുകള്‍ക്കിടെ നേരിടേണ്ടവന്നത്. അഞ്ച് ഓവറുകളില്‍ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമായിരുന്നു. എന്നാല്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ മന്ദീപ് സിംഗിനെ ക്രുനാല്‍ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. പൊള്ളാര്‍ഡിന്‍റെ തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയ്‌ലും, കെ എല്‍ രാഹുലും ക്യാച്ചുകളില്‍ മടങ്ങി. ബുമ്ര എറിഞ്ഞ എട്ടാം ഓവറില്‍ നിക്കോളാസ് പുരാനും വീണു.
ആദ്യ അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സെടുത്തു. എന്നാല്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ മന്‍ദീപിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ക്രുനാല്‍ പാണ്ഡ്യ പഞ്ചാബിന്റെ ആദ്യ വിക്കറ്റെടുത്തു. 14 പന്തുകളില്‍ നിന്ന് 15 റണ്‍സെടുത്താണ് മന്‍ദീപ് മടങ്ങിയത്. മന്‍ദീപിന് പകരം ക്രിസ് ഗെയ്ല്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തു.
ഗെയ്ല്‍ ഈ മത്സരത്തിലും നിരാശപ്പെടുത്തി. നാലുപന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത ഗെയ്ല്‍ പൊള്ളാര്‍ഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ രാഹുലിനെയും മടക്കി പൊള്ളാര്‍ഡ് പഞ്ചാബിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 22 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത രാഹുലിനെ പൊള്ളാര്‍ഡ് ബുംറയുടെ കൈയ്യിലെത്തിച്ചു. ഇതോടെ പഞ്ചാബ് തകര്‍ന്നു.