ഛണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. പഞ്ചാബ് ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു. 117 അംഗ പഞ്ചാബ് നിയമസഭയിലെ ഏക മുസ്ലിം അംഗമാണ് റസിയ സുല്‍ത്താന. പി.സി.സി അധ്യക്ഷന്‍ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി.കാബിനറ്റ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തന്റെ തീരുമാനം നവജ്യോത് സിങ് സിദ്ദുവിനോടുള്ള ഐക്യദാര്‍ഢ്യമാണെന്ന് അവരുടെ രാജിക്കത്തില്‍ പറയുന്നു.പഞ്ചാബിന്റെ താത്പര്യാര്‍ഥം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും റസിയ വ്യക്തമാക്കി.
അതേസമയം ഇന്ന് ഉച്ചയോടെയാണ് സിദ്ദു പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചത്. അമരീന്ദര്‍ സിങിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന സിദ്ദു ഇത് ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.