കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പ് പരിശോധന നടത്തി. മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ ഇവിടെ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന മോന്‍സന്റെ പുരാവസ്തു ശേഖരത്തില്‍ രണ്ട് ആനക്കൊമ്പുകളുടെ ചിത്രം പുറത്തുവന്നിരുന്നു.ആ ദൃശ്യങ്ങളുടെ ഭാഗമായാണ് വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തുന്നത്.
ഈ ആനക്കൊമ്പ് യഥാര്‍ഥമാണോ, അങ്ങനെയെങ്കില്‍ എവിടെ നിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. കൂടാതെ ആനക്കൊമ്പിന് പുറമെ മറ്റേതെങ്കിലും വന്യമൃഗങ്ങളുടെ കൊമ്പുകളും ശേഖരത്തിലുണ്ടോ എന്നുകൂടി അറിയാനാണ് പരിശോധന നടത്തിയത്.