പാലക്കാട്: അട്ടപ്പാടി പാടവയലില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ ഭൂവുടമ വെടിയുതിര്‍ത്തു.പശുക്കളെ തീറ്റിക്കാനെത്തിയ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് ഭൂവുടമ വെടിവച്ചത്. സംഭവത്തില്‍ പാടവയല്‍ പഴന്തോട്ടം സ്വദേശി ഈശ്വരനെ അറസ്റ്റ് ചെയ്തു.
കൃഷിയിടത്തില്‍ ഇറങ്ങിയെന്ന കാരണം പറഞ്ഞാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ദമ്പതികള്‍ ഓടിമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.