ഇന്ത്യയുടെ വാനമ്പാടിയും ഇതിഹാസ ഗായികയുമായ ലതാമങ്കേഷ്കറിന് ഇന്ന് തൊണ്ണൂറ്റി രണ്ടാം പിറന്നാൾ. ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് പിറന്നാൾ ദിനമെങ്കിലും സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ ഉള്ളവർ ഗായികയ്ക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ് താരം ജൂഹി ചൗള, മധൂർ ഭണ്ഡാർക്കർ,സരോദ് മാന്ത്രികൻ അംജദ് അലി ഖാൻ, തുടങ്ങി നിരവധി പ്രമുഖർ അവർക്ക് ആശംസകൾ അറിയിച്ചു.
‘ ബഹുമാനപ്പെട്ട ലതാ ദീപിക ജന്മദിനാശംസകൾ അവരുടെ മാധുര്യമാണ് ശബ്ദം ലോകമെമ്പാടും മുഴങ്ങുന്നു.ഇന്ത്യൻ സംസ്കാരത്തോടുള്ള അവരുടെ വിനയത്തെയും അഭിനിവേശത്തെയും ബഹുമാനിക്കുന്നു. വ്യക്തിപരമായി എനിക്ക് അവരുടെ അനുഗ്രഹങ്ങൾ വലിയ ശക്തിയുടെ ഉറവിടമാണ്. ലതാ ദീപ്തിയുടെ ദീർഘവും ആരോഗ്യവും ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു’. പ്രധാനമന്ത്രി ആശംസകൾ നേർന്ന് ട്വിറ്ററിൽ കുറിച്ചു.