സി എച്ച് മുഹമ്മദ് കോയ കേരള ചരിത്രത്തിലെ അതുല്യ രാഷ്ട്രീയ പ്രതിഭയായി എക്കാലവും വിലയിരുത്തപ്പെടുന്ന നേതാവെന്ന് വി ഡി സതീശൻ. തൻ്റെ ഫേസ്ബുക് പേജിലൂടെ ആണ് വി ഡി സതീശൻ ഈ കാര്യം പറഞ്ഞത്.
സി എച്ച് ൻ്റെ ഓർമ്മ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളെ കുറിച് പറഞ്ഞുകൊണ്ടാണ് വി ഡി സതീശൻ ഇത് കുറിച്ചത്. സി എച്ച് ൻ്റെ ഫോട്ടോയും ചേർത്തുകൊണ്ടാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ്
കോയ.ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു.
വി ഡി സതീശൻ്റെ വാക്കുകൾ :
കേരള ചരിത്രത്തിലെ അതുല്യ രാഷ്ട്രീയ പ്രതിഭയായി എക്കാലവും വിലയിരുത്തപ്പെടുന്ന സി.എച്ച് മുഹമ്മദ് കോയയുടെ ഓർമ്മ ദിനമാണിന്ന്.ത്രിതല പഞ്ചായത്തിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലൽ
️വരെ എത്തിയ രാഷ്ട്രീയ ജീവിതം. ആദരണീയനായ ജനനേതാവ്, മികച്ച ഭരണാധികാരി, പത്രപ്രവർത്തകൻ… എല്ലാ രംഗത്തും സി.എച്ച് ഒന്നാമനായിരുന്നു. ജനാധിപത്യ- മതേതര മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത രാഷ്ട്രീയ മാതൃക. കോഴിക്കോട് കോർപ്പറേഷന്, മലപ്പുറം ജില്ല, കോഴിക്കോട് സർവ്വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എന്നിവയിലെല്ലാം സി.എച്ചിന്റെ കൊയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സാഹചര്യങ്ങളോട് പൊരുതി കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെയെത്തിയ സി.എച്ചിന്റെ ജീവിതഗാഥ ഒരു പാഠപുസ്തകമാണ്. ജനങ്ങളാൽ സ് സി.എച്ച് എന്ന സൂര്യതേജസിന്റെ ഓർമ്മകൾക്ക് മരണമില്ല…
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4540126979379565&show_text=true&width=500