വാളയാർ: വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണേഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. ഇനി രണ്ടുപേരെ കണ്ടെത്താനുണ്ട്. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഡാമില്‍ അകപ്പെട്ടത്. സഞ്ജയ്, രാഹുല്‍ എന്നിവരെയാണ് കാണാതായത്.
ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു.