ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് ഏഴ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ദേവാസ് ജില്ലയിലെ ഖൽ, ബാംനി ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹൻ ദുഃഖം രേഖപ്പെടുത്തി.