ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെ മുട്ടയേറ്. ലിയോണിലെ ഭക്ഷ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മുട്ടയേറ് ഉണ്ടായത്. മാക്രോണിന്റെ തോളില്‍ തട്ടിയ മുട്ട തറയില്‍ വീണു പൊട്ടി.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ആള്‍ക്കൂട്ടത്തില്‍ പൊലീസ് ഒരാളെ തടഞ്ഞു നിര്‍ത്തുന്നതായും മാക്രോണിന്റെ തോളില്‍ മുട്ട പതിക്കുന്നതുമായാണ് വീഡിയോയിലുള്ളത്. വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മുട്ടയറിഞ്ഞത്.
സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Either @EmmanuelMacron is protected by an invisible shield or someone just threw a boiled egg. pic.twitter.com/JTf5fZsAMf
— 🆃🅷🅴 🅼🅰🆁🅺🅴🆃 🅳🅾🅶 ™️ (@TheMarketDog) September 27, 2021