ദുബായ്: ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ച് സഞ്ജു സാംസണ്‍. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജു സാംസണ്‍ 3000 റണ്‍സ് മറികടന്നത്. 117 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്
മുരളി വിജയ് (2619), വീരേന്ദര്‍ സേവാഗ് (2728), യുവരാജ് സിംഗ് (2750) എന്നിവരെ മറികടന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. ഐപിഎല്‍ കരിയറില്‍ തന്‍റെ പതിനഞ്ചാം അര്‍ധ സെഞ്ചുറിയും സഞ്ജു ഈ മത്സരത്തില്‍ സ്വന്തമാക്കി.
ഐ.പി.എല്ലില്‍ 3000 റണ്‍സ് മറികടക്കുന്ന 19-ാമത്തെ താരമാണ് സഞ്ജു.
സണ്‍റൈസേഴ്‌സിനെതിരെ 57 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത് പുറത്തായ സഞ്ജു ശിഖര്‍ ധവാനെ മറികടന്ന് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.