മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍നിന്ന് ബി.ജെ.പി പിന്മാറി. കോണ്‍ഗ്രസ് നേതാവ് രാജീവ് സാതവിന്‍റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് ബിജെപി പിന്മാറിയത്.
പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ബി.ജെ.പി സ്ഥാനാര്‍ഥി സഞ്ജയ് ഉപാധ്യായ് പത്രിക പിന്‍വലിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാവ് രജനി പാട്ടീല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പടോലെയും മന്ത്രി ബാലാസഹെബ് തോറാട്ടും കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടിരുന്നു.
വോട്ട് ചെയ്യേണ്ട 288 നിയമസഭാംഗങ്ങളില്‍ 169 പേര്‍ ഭരണപക്ഷ പാര്‍ട്ടി അംഗങ്ങളും അവരെ പിന്തുണക്കുന്ന സ്വതന്ത്രരുമാണ്. 14 സ്വതന്ത്രരുള്‍പടെ 120 പേരുടെ അംഗബലമേ ബി.ജെ.പിക്കുള്ളു.