കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “വ്യക്തിപരമായ മാറ്റങ്ങൾ” എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഓറിയോൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.
പ്രീതി കാപ്പിൽ ( എംകോം,എം ബി എ, ഡിപ്ലോമ ഇൻ പ്രീസ്കൂൾ എഡ്യൂക്കേഷൻ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവർക്കും അപേക്ഷിക്കാം.
കോവിഡ് കാരണം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന യുവാക്കൾക്കും യുവതികൾക്കും ഈ സെമിനാർ ഉപകാര പ്രദമാകുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ 30 ന് വൈകുന്നേരം 7 മണി മുതൽ 8.30 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000385 (സംഘടക ). വെബ്സൈറ്റ് www.ncdconline.org.