പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളായ സഞ്ജയ് (16), ആന്റോ (16), പൂർണേഷ് (16) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ പോലീസിന്റെയും അഗ്നിശമന സേനയുടെയും തിരച്ചിൽ തുടരുകയാണ്.
ഉച്ചയ്ക്ക് രണ്ടര മണിയോടെ രണ്ട് ഇരുചക്ര വാഹനങ്ങളിലായെത്തിയ അഞ്ചംഗ സംഘം ഡാമിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ മൂന്നുപേരെ കാണാതായി. തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേർ ബഹളം വച്ച് ഡാമിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.