ഇന്ന് സംസ്ഥാനത്തു നടക്കുന്ന ഹർത്താലിനെതിരെ വിമർശനവുമായി നിർമ്മാതാവും നടനുമായ വിജയ് ബാബു. ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണിതെന്ന് വിജയ് ബാബു പറഞ്ഞു. ഇന്നലെയാണ് സോഷ്യൽമീഡിയയിലൂടെയായിരുന്നു ഹർത്താലിനെ വിമർശിച്ച് വിജയ് ബാബു രംഗത്തെത്തിയത്. ഇതിനുപിന്നാലെ തന്റെ അഭിപ്രായത്തിനുനേരെ ഉയർന്ന എതിർസ്വരങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
‘നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല (അതിപ്പോൾ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹർത്താലിനെക്കാൾ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ’, എന്നായിരുന്നു വിജയ് യുടെ പോസ്റ്റ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVijaybabuofficial%2Fposts%2F395483385280593&show_text=true&width=500
പോസ്റ്റ് ശ്രദ്ധനേടിയതോടെ പട്ടുമെത്തയിൽ കിടക്കുന്നവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാനാണ് എന്ന് ചോദിച്ച് കമന്റ് എത്തി. ഇതിനെതിരെയാണ് വിജയ് ബാബുവിന്റെ മറുപടി. “സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ,” എന്നാണ് വിജയ് ബാബു കമന്റിന് മറുപടി നൽകിയത്.