തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി 28ന് ബിജെപി പ്രവർത്തകർ കേരളത്തിലെ വിവിധ നദികളുടെ 71 കേന്ദ്രങ്ങളിൽ വിപുലമായ ശുചീകരണം നടത്തും.
സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എറണാകുളത്ത് പരിപാടിയിൽ പങ്കെടുക്കും. മുൻസംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും സംസ്ഥാന ജനറൽസെക്രട്ടറിമാരായ സി.കൃഷ്ണകുമാർ പാലക്കാടും എംടി രമേശ് കോഴിക്കോടും ജോർജ് കുര്യൻ പത്തനംത്തിട്ടയിലും നേതൃത്വം നൽകും. സംസ്ഥാന വൈസ്പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ ആലപ്പുഴയിൽ പങ്കെടുക്കും.