അഗര്‍ത്തല: വീണ്ടും വിവാദപ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കോടതി അലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അത്തരം കേസുകള്‍ താന്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ബിപ്ലബ് ദേബിന്റെ പരാമര്‍ശം.
കോടതിക്ക് ഉത്തരവിടാം,പക്ഷേ ആരാണ് പാലിക്കുക.പോലീസ് തന്റെ അധികാരപരിധിയിലാണെന്നും ബിപ്ലബ് പറഞ്ഞു. അഗര്‍ത്തലയിലെ രബീന്ദ്രഭവനില്‍ ചേര്‍ന്ന ത്രിപുര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ 26ാംമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി അലക്ഷ്യത്തിന് കാരണമാകുമെന്ന് പറഞ്ഞ് ഒരു പ്രത്യേക ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നിരവധി ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബിപ്ലബ് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.