ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച സണ്ണി എന്ന മലയാള ചലച്ചിത്രം കഴിഞ്ഞ ദിവസമാണ് ഒ ടി ടി റിലീസ് ചെയ്തത്. ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം മാത്രമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദ സാന്നിധ്യം മാത്രമായാണ് സിനിമയിലുള്ളത്. ചിത്രത്തിൽ കോഴി എന്ന കഥാപാത്രമായി അജുവർഗീസ് ആണ് എത്തിയത്. പ്രതിഫലം പോലും വാങ്ങാതെയാണ് ചിത്രത്തിനായി അജു സഹകരിച്ചത് എന്നാണ് രഞ്ജിത് ശങ്കർ പറയുന്നത്. ഈ കഥാപാത്രത്തിനായി മറ്റൊരു നടനെയാണ് തെരഞ്ഞെടുക്കുന്നത് എന്നാൽ ആ നടന്ന അസൗകര്യം വന്നതോടെ അജു വിളിക്കുകയായിരുന്നു. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നാണ് ചിത്രത്തിന് അജു ഡബ്ബ് ചെയ്തത് എന്നും രഞ്ജിത്ത് വ്യക്തമാക്കി.
രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് ഇങ്ങനെ ;
” സണ്ണി ഒറ്റയ്ക്കാണ്, എങ്കിലും ഒറ്റയ്ക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരമുള്ള വിശ്വാസം, കൂടെ ഉണ്ടാവും എന്ന് ഉറപ്പുള്ള സുഹൃത്തുക്കൾ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്. സണ്ണിലിയോ കോഴി അജു ആകും എന്ന് ഞാൻ കരുതിയതല്ല. ഒരു പുതിയ കോമ്പിനേഷൻ എന്ന നിലയിൽ മറ്റൊരാളെ ആണ് ഷൂട്ടിങ് സമയത്ത് തീരുമാനിച്ചത്. ഡബ്ബിങ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോൾ മറ്റാര് എന്ന് ആലോചിച്ചു. അജു എന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞ് മെസ്സേജ് അയച്ചപ്പോൾ അജു പറഞ്ഞു ഇപ്പൊ വരാം. ഇവിടെനിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം രണ്ട് പടത്തിലെ ഷൂട്ടിംഗിനിടയിൽ നിന്നാണെന്ന് ഓർക്കണം.
കോഴി എന്ന ഫോൺ ക്ലോസപ്പിൽ മറ്റൊരു നടനെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജിത് ചെയ്തു. ചെറിയ കറക്ഷൻസ് ചെയ്യാൻ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വന്നു. പ്രതിഫലം കൊടുത്തപ്പോൾ വായിക്കാൻ കൂട്ടാക്കാതെ ആവശ്യം വരുമ്പോൾ കടമായി ചോദിച്ചോളാം എന്ന് തമാശ പറഞ്ഞു”.