മലയാളത്തിലെ പുതുമുഖ സംവിധായകൻ ഒമർ ലുലു ബോളിവുഡിലേക്ക്. ഒമർ ലുലു തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. അദ്ദേഹത്തിന് ഹാപ്പി വെഡിങ് എന്ന ചിത്രമാണ് ബോളിവുഡിലും ഒരുക്കാൻ പോകുന്നത്.
തന്റെ ഏറ്റവും വലിയ സ്വപ്നമാണ് നടക്കാൻ പോകുന്നത് എന്ന് ഒമർലുലു പങ്കുവയ്ക്കുന്നു. ഹിന്ദി പതിപ്പിന്റെ പ്രീപ്രൊഡക്ഷൻ വർക്ക് സ്റ്റാർട്ട് ചെയ്തു ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങാനാണ് പ്ലാൻ എന്നും സംവിധായകൻ പറയുന്നു.
ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ആരൊക്കെയാകും എന്നത് വരുംദിവസങ്ങളിൽ ആണ് അറിയാൻ ആവുക. 2016 ലാണ് ഹാപ്പി വെഡിങ് റിലീസ് ചെയ്തിരുന്നത്. ഷിജു വിൽസൺ, ഷറഫുദ്ദീൻ,അനുസിത്താര, സൗബിൻ ഷാഹിർ,ദൃശ്യ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.