കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് കാനഡ പിൻവലിച്ചു. വിലക്ക് മാറുന്നതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കാനഡിയിലെത്താം. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കും.
പക്ഷേ കാനഡിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഈ മാസം 30 ന് മാത്രമേ സർവ്വീസുകൾ പുനരാരംഭിക്കൂ. കാനഡയിലേക്ക് യാത്ര ചെയ്യുന്നവർ അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എന്നാൽ നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഡൽഹിയിലുള്ള ജെനസ്ട്രിങ്സ് ലബോറട്ടിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതേസമയം യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ച് ക്വാറൻ്റൈനിൽ പ്രവേശിക്കണം.