ദുബായ്: ഹര്‍ഷാല്‍ പട്ടേലിന്‍റെ ഹാട്രിക് മികവില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു 54 റണ്‍സിന്‍റെ കൂറ്റന്‍ ജയം. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് 18.1 ഓവറില്‍ 111 റണ്‍സെടുക്കാനേയായുള്ളൂ.
ആര്‍സിബിക്ക് വേണ്ടി ഹര്‍ഷാല്‍ നാലും ചഹല്‍ മൂന്നും മാക്‌സ്‌വെല്‍ രണ്ടും സിറാജ് ഒന്നും വിക്കറ്റ് നേടി.
മുംബൈക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും 56 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഏഴാം ഓവറില്‍ ഡികോക്കിന്റെ വിക്കറ്റ് എടുത്ത ചഹല്‍ ആണ് ബ്രേക്ക്ത്രൂ നല്‍കിയത്.
28 പന്തില്‍ രോഹിത് 43 റണ്‍സ് നേടിയ രോഹിതിനെ മാക്‌സ്‌വെല്‍ പുറത്താക്കി. പിന്നീട് വന്നവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ ആറ് വിക്കറ്റിന് 165 റണ്‍സെടുത്തു. ആര്‍സിബിക്കായി നായകന്‍ വിരാട് കോലിയും, ഗ്ലെന്‍ മാക്‌സ്‌വെല്ലും അര്‍ധ സെഞ്ചുറി കണ്ടെത്തി.
മുംബൈക് വേണ്ടി ബുമ്ര 3 വിക്കറ്റ് നേടി. ബോള്‍ട്ട്, മില്നെ, ചാഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.