കൊച്ചി: പുരാവസ്തുവിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോൻസൻ മാവുങ്കലിനെ കോടതി റിമാൻസ് ചെയ്തു. അടുത്തമാസം 6 വരെയാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഇയാളെ റിമാൻഡ് ചെയ്തത്. പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്നവകാശപ്പെട്ടിരുന്ന മോൻസൻ മാവുങ്കൽ യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിവാണ് മോൺസൺ മുന്നോട്ടുവെച്ചിരുന്ന വാദങ്ങളെല്ലാം തട്ടിപ്പാണെന്ന് കണ്ടെത്തിയത്. പുരാവസ്തുക്കളുടെ പേരിലുള്ള തട്ടിപ്പിന് പുറമേ തന്റെ അക്കൌണ്ടിൽ 2,62,000 കോടി രൂപയുണ്ടെന്ന് വ്യാജരേഖ ചമച്ച് അഞ്ച് പേരിൽ നിന്നായി 10 കോടി രൂപയും തട്ടിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ മോൺസൺ അറസ്റ്റിലായിട്ടുള്ളത്.
മോന്‍സണ്‍ മാവുങ്കല്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കള്‍ പലതും ചേര്‍ത്തല സ്വദേശിയായ ആശാരിയാണ് നിര്‍മിച്ചതെന്ന് കണ്ടെത്തി. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്.
https://www.youtube.com/watch?v=HF_LOSGdCsA
ടിപ്പുവിന്റെ സിംഹാസനവും മോശെയുടെ അംശവടിയുമൊക്കെ ചേർത്തലയിലെ ഒരു ആശാരിയെക്കൊണ്ട് നിർമിച്ചതാണെന്നും വ്യക്തമായി. ഉന്നത വ്യക്തികളുമായുള്ള ബന്ധം കാണിച്ചായിരുന്നു ഇയാൾ പല ഇടപാടുകൾക്കും വഴിയൊരുക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ കാറുകളിൽ കറക്കവും സുരക്ഷയ്ക്ക് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും ആയി ആഡംബര ജീവിതമായിരുന്നു ഇയാൾ നയിച്ചിരുന്നത്.
പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം മോന്‍സണെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാള്‍ വ്യാജരേഖയും ചമ്മച്ചിരുന്നു. മോന്‍സണ്‍ന്റെ പേരില്‍ വിദേശത്ത് അക്കൗണ്ടുകള്‍ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
https://www.youtube.com/watch?v=ZpWZ994n_EE
ഇയാളുടെ കലൂർ വൈലോപ്പിള്ളി ലൈനിലുള്ള രണ്ടു വീടുകളിലും ക്രൈംബ്രാഞ്ച് ഞായറാഴ്‌ച രാവിലെ മുതൽ പരിശോധന നടത്തി. എറണാകുളം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് (രണ്ട്) എസ്‌പി എം ജെ സോജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകിട്ടു വരെ നീണ്ട പരിശോധനയിൽ വിലപ്പെട്ട രേഖകൾ കണ്ടെത്തിയതായാണ് സൂചന. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നത് ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. മോന്‍സണൊപ്പം മൂന്നുപേര്‍കൂടി പിടിയിലായിട്ടുണ്ട്.