വിശാഖപട്ടണം: ആന്ധ്രയില്‍ മത്സ്യത്തൊഴിലാളികള്‍ കാണാതായ സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്നും ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെ തീരം തൊട്ടിരിക്കുകയാണ്. ഗുലാബിന്‍റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി.