കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയെന്ന് പൊലീസ്. ശ്വാസംമുട്ടിയാണ് മരണം എന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
കൂവപ്പള്ളി കളപ്പുരയ്‌ക്കൽ റിജോ കെ ബാബു- സൂസൻ ദമ്പതികളുടെ ഏക മകൻ ഇഹാനാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. അവശനിലയിൽ കണ്ടതോടെ കുട്ടിയെ ദമ്പതികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് സൂസൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി കണ്ടെത്തിയത്.
മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു.
അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു.