കണ്ണൂർ: കണ്ണൂര്‍ താനെയില്‍ വന്‍ തീപിടുത്തം. ദേശീയപാതയ്ക്ക് സമീപമുള്ള ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഫർണിച്ചർ കടയുടെ പഴയ ഗോഡൗണിനാണ് തീപ്പിടിച്ചത്.
വൈകീട്ട് 4.15 ഓടെ നഗരഹൃദയത്തിലാണ് സംഭവം. തൊട്ടടുത്തുള്ള കടക്കാരാണ് തീ പിടിക്കുന്നത് കണ്ടത്. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയൻസിന്റെ അഞ്ച് മുറികൾ പൂർണമായും കത്തി നശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കണ്ണൂരിൽനിന്നുള്ള അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കട ഒഴിഞ്ഞുകിടന്നതിനാല്‍ ആളപായമുണ്ടായില്ല.