രണ്ടാഴ്ചക്കുള്ളിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഒൿടോബർ 14 മുതൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിൽ ആയിരിക്കും. നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരിൽ പകുതിയോളം പേര് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കീഴിലുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റും.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന് നടത്തിപ്പു ചുമതലയും അടുത്ത 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഇതുസംബന്ധിച്ച കരാറിൽ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു. കരാർപ്രകാരം ആറുമാസത്തിനുള്ളിൽ വിമാനത്താവളം ഏറ്റെടുക്കേണ്ടതാണ് എന്നാൽ കോവിൽ വ്യാപനം ഇതിനെ തടസ്സമായി.
സ്വകാര്യവൽക്കരണത്തിനെതിരെ ആയ നിയമപോരാട്ടം തുടരുമെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി എങ്കിലും സുപ്രീംകോടതിയിൽ അപ്പീൽ നിലവിലുണ്ട്. ഇത് നിലനിൽക്കുകയാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോകുന്നത്. കൈമാറ്റം സ്ഥിതീകരിച്ചു പൂർണ്ണ സജ്ജമാക്കുന്നത് വരെ ആറുമാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്നും വ്യക്തമാക്കി എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി.