അസമിലെ ക്രൂരതയ്ക്കെതിരെ കോടതികൾ സ്വമേധയാ നടപടി എടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രീം കോടതി അഭിഭാഷകനുമായ കപിൽ സിബൽ.
അസമിൽ കുടിയൊഴിപ്പിക്കലിന് എതിരെ ചെറുത്തു നിൽക്കുന്ന അവർക്കെതിരെയുള്ള ക്രൂരതയുടെ പ്രാകൃത ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടു ഞാൻ ഞെട്ടി. സർക്കാരിന്റെ മൗനം എന്നെ തളർത്തുന്നു അന്വേഷണം അല്ല വേണ്ടത് കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് കപിൽ സിബൽ പറഞ്ഞത്.
അസമിൽ കുടിയൊഴിപ്പിക്കലിനിടെ പോലീസ് വെടിവെച്ചു കൊന്ന ആളുടെ മൃതദേഹം ഫോട്ടോഗ്രാഫർ ചവിട്ടിമെതിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ജില്ലാ ഭരണകൂടം നിയമിച്ച വിജയശങ്കർ നിയ എന്ന ഫോട്ടോഗ്രാഫർ ഇതേതുടർന്ന് അറസ്റ്റിലാവുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ധറങ്ങിലെ സിപ്പാജാറിൽ സർക്കാർ കുടിയൊഴിപ്പിച്ച് 800 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധിച്ച് അവർക്ക് നേരെ പോലീസ് വെടിവെച്ചത്. സംഭവത്തിൽ സദ്ദാം ഹുസൈൻ, ശൈഖ് ഫാരീദ് തുടങ്ങിയ പ്രദേശവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.