ആലപ്പുഴ: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ചരിത്രപ്രാധാന്യമുള്ളവയാണ്. ഇവയുൾക്കൊള്ളുന്ന ടൂറിസം സർക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ ടൂറിസംവകുപ്പ് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യും. പ്രകൃതിരമണീയമായ സ്ഥലങ്ങൾ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാരത്തിന്റെ പരിധിയിൽ വരണമെന്നും മന്ത്രി പറഞ്ഞു.