അവയദാനത്തിന്റെ ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. എന്നാൽ ഒരു സമയം ഒരു ജീവൻ മരണത്തിലേക്ക് പോകുകയും, ഒരു ജീവൻ ജീവിതത്തിലേക്ക് വരികയും ചെയ്യുന്നതിന്റെ സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്.കഴിഞ്ഞ സെപ്റ്റംബർ 24 നു കേരളത്തിൽ സംഭവിച്ച മസ്തിഷ്ക മരണം നമ്മളെ ആശങ്കപ്പെടുത്തി എന്നത് വസ്തുതയാണ്. ആരോഗ്യവാനായ നേവിസ് എന്ന 25 കാരൻ എങ്ങനെ ആണ് ലോ ബി പിയെ തുടർന്ന് മരിച്ചത്? അത്രയ്ക്കും അപകടകരമായ ഒന്നാണോ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത്.
ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദത്തെ കുറിച്ച് അറിയാത്തവർ നമുക്ക് ചുറ്റും കുറവാണ്. നാം ഏറ്റവും കൂടുതൽ കേൾക്കുന്നതും സംസാരിക്കുന്നതും ഹൈ ബ്ലഡ് പ്രഷറിനെ പറ്റിയാണ്. എന്നാൽ രക്തസമ്മർദ്ദം കൂടുന്നത് പോലെ തന്നെ അപകടകാരിയാണ് രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ അല്ലെങ്കിൽ ലോ ബിപി.
ബ്ലഡ് പ്രഷർ കുറയുന്നത് മൂലം തലച്ചോറിലേക്കുള്ള ഓക്സിജന്‍റെയും പോഷകങ്ങളുടെയും ഒഴുക്ക് തടസപ്പെടുകയും അതിന്റെ ഫലമായി നിർജ്ജലീകരണം, ഹൃദയ സംബന്ധമായ രോഗങ്ങൾ, ഉണ്ടാവുകയും അതുമൂലം ലോ ബിപി ഉണ്ടാവുകയും ചെയ്യുന്നു. പുറം ജോലികൾ ചെയ്യുന്നവർ ഒരു കാരണവശാലും നിർജലീകരണം ഉണ്ടാകാൻ ഇടയാകരുത്. ഗർഭാവസ്ഥരായ സ്ത്രീകളിൽ ബിപി കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ തുടർച്ചയായി ബിപി കുറയുന്നതും അപകടമാണ്.
രക്തസമ്മർദ്ദത്തിനുള്ള നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുംതന്നെയുണ്ട്.അതിലൊന്നാണ് ഉപ്പിന്റെ ഉപയോഗം.ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ഉപ്പ് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. കൂടാതെ കഫീന്‍ അടങ്ങിയ പാനീയം കൂടുതല്‍ കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ സഹായകമാകും.
ഇരട്ടിമധുരത്തിന്റെ വേരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നു.
തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തുളസി കൃത്യമായ പരിഹാരം കാണും.
ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാനും കൃത്യമായ അളവില്‍ ആക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്