പത്തനംതിട്ട: പത്തനംതിട്ടയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരെ പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പങ്കെടുത്ത ജില്ലാ നേതൃ-യോഗത്തിലാണ് തീരുമാനം. മണ്ഡലം പ്രസിഡന്റ്മാരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളടക്കം വിലയിരുത്തിയാണ് നടപടി.
പുറത്താക്കപ്പെട്ട 15 മണ്ഡലം പ്രസിഡന്റുമാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു ഘട്ടത്തില്‍ പോലും പ്രവര്‍ത്തനത്തിനിറങ്ങിയില്ലെന്നാണ് വിമര്‍ശനം. യോഗത്തില്‍ അസംബ്ലി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കമ്മിറ്റികള്‍ തിരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.