ആലപ്പുഴ; പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പലരില്‍ നിന്നായി ഇയാള്‍ അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തു.
വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റതിന്റെ തുകയായി രണ്ട് ലക്ഷം കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ടെന്നും, അത് ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ ചില നിയമതടസങ്ങളുണ്ടെന്നും പറഞ്ഞാണ് മോന്‍സണ്‍ മാവുങ്കല്‍ പരിചയക്കാരില്‍ നിന്ന് പണം തട്ടിയെടുക്കുന്നത്.ടിപ്പുസുല്‍ത്താന്റെ സിംഹാസനവും, മോശയുടെ അംശവടിയും അടക്കം തന്റെ പുരാവസ്തു ശേഖരത്തില്‍ ഉണ്ടെന്നും മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു.
https://www.youtube.com/watch?v=M5nCjZcKaT0