ന്യൂയോർക്ക്: യുഎസിൽ ട്രെയിൻ പാളംതെറ്റി മൂന്ന് മരണം. നിരവധിയാളുകൾക്ക് പരിക്കേറ്റു. സിയാറ്റിലിൽ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഉത്തര മൊണ്ടാനയിലെ വെച്ച് പാളംതെറ്റിയത്.അപകടത്തിൽ 50 ൽ ഏറെ പേർക്ക് പരിക്കേറ്റു. ട്രെയിനിൽ 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ശനിയാഴ്ച വൈകുന്നേരം നാലിന് വടക്കൻ മൊന്റാനയിലെ ജോപ്ലിനിലായിരുന്നു അപകടം. നാല് ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ട്രെയിനിലെ നിരവധി യാത്രക്കാർ ട്രെയിനിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അപകട കാരണം വ്യക്തമല്ല.