കോഴിക്കോട്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാർത്തിക്ക്(22) ആണ് മരിച്ചത്. കോഴിക്കോട് പൊറ്റമലയിൽ ഇന്ന് രാവിലെയാണ് അപകടം.കാർത്തിക്ക് തകർന്ന് വീണ സ്ലാബിന് അടിയിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് പോലീസ് എത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.