ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റണ്‍സ് വിജയം. 125 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
ചെറിയ വിജയലക്ഷ്യത്തിലേത്ത് ബാറ്റ് വീശിയ ഹൈദരാബാദിന് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഡേവിഡ് വാർണറിന്റെ വിക്കറ്റ് നഷ്ടമായി. ഷമിയാണ് വാർണറിന്റെ വിക്കറ്റ് വീഴ്ത്തിയത്. നായകൻ കെയിൻ വില്യംസണും സ്‌കോർ 10 നിൽക്കുമ്പോൾ ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി.
മനീഷ് പാണ്ഡെ (13), കേദാർ ജാദവ് (12), അബ്ദുൾ സമദ് (1) എന്നിവരുടെ വിക്കറ്റ് എടുത്ത ബിഷ്‌ണോയി പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയ് 3 വിക്കറ്റും മുഹമ്മദ് ഷമി 2 വിക്കറ്റും അർഷദീപ് സിങ് 1 ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ജെയ്‌സൺ ഹോൾഡറിന്റെ ബൗളിങ് മികവിലാണ് പഞ്ചാബ് ഇന്നിംഗ്‌സ് ഹൈദരാബാദ് 125 റൺസിലൊതുക്കിയത്. ജയ്‌സൺ ഹോൾഡർ നാലോവറിൽ 19 റൺസ് മാത്രം വിട്ട് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് ബാറ്റിംഗ് നിരയിൽ ആർക്കും തിളങ്ങാനായില്ല. 27 റൺസെടുത്ത ആദം മാർക്രമാണ് പഞ്ചാബിൻറെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ കെ.എൽ രാഹുൽ 21 റൺസെടുത്ത് പുറത്തായി .
വെസ്റ്റ് ഇൻഡീസ് ഓൾറൌണ്ടർ ജെയ്‌സൺ ഹോൾഡറാണ് മൂന്ന് വിക്കറ്റ് നേടി പഞ്ചാബ് ബൌളിംഗ് നിരയെ മുന്നിൽ നിന്ന് നയിച്ചത്.