ദുബൈ: ശൈഖ് മക്തൂം ബിന്‍ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പുതിയ യുഎഇ ക്യാബിനറ്റിന്റെ രൂപീകരണവും ശൈഖ് മുഹമ്മദ് ശനിയാഴ്‍ച പ്രഖ്യാപിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ രീതി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ മറ്റ് മാറ്റങ്ങള്‍:
മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനിയെ സാമ്ബത്തികകാര്യ സഹമന്ത്രിയായി നിയമിച്ചു. ഉബൈദ് അല്‍ തായറിന്റെ പിന്‍ഗാമിയാകും അദ്ദേഹം. അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി പുതിയ നീതിന്യായ മന്ത്രിയായി പ്രവര്‍ത്തിക്കും. ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ അവാര്‍ മാനവ വിഭവശേഷി, എമിറൈസേഷന്‍ മന്ത്രിയായി ചുമതലയേല്‍ക്കും. മറിയം അല്‍ മുഹൈരിയെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. അബ്ദുല്ല ബിന്‍ മുഹൈര്‍ അല്‍ കിത്ബി ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ കാര്യങ്ങളുടെ മന്ത്രിയായി ചുമതലയേല്‍ക്കും.
ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായി നിയമിച്ചതിനെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വാഗതം ചെയ്തു. അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി യു എ ഇ ഒരു പുതിയ രീതിശാസ്ത്രം സ്വീകരിക്കുകയാണെന്നു ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.