കണ്ണൂർ: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള വി.എം. സുധീരൻ്റെ രാജിയുടെ കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു.
ഫോണില്‍ സംസാരിച്ചെന്നും സുധീരന്‍ കാരണം പറഞ്ഞില്ലെന്നും സുധാകരന്‍ പറഞ്ഞു. സുധീരൻ തന്ന കത്ത് ഇതുവരെ തുറന്നു വായിച്ചിട്ടില്ല. കത്തില്‍ എന്താണ് എഴുതിയതെന്ന് വായിച്ചശേഷം പറയാം. പുനഃസംഘടനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാവാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.
സുധീരനെയും മുല്ലപ്പള്ളിയെയും വിളിക്കാറുണ്ട്. എന്നാൽ പലരും പ്രതികരിക്കാറിലെന്നും പുനഃസംഘടന സംബന്ധിച്ച് എല്ലാവരുമായും ചർച്ച നടത്തിയിരുന്നുവെന്നും,മുല്ലപ്പള്ളി ഇപ്പോള്‍ ഫോണെടുക്കാത്തതിനാല്‍ സംസാരിക്കാറില്ല എന്നും സുധാകരൻ പറഞ്ഞു. കെപിസിസി പുനഃസംഘടനയെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.