സ്കൂളുകൾ തുറക്കുന്നതിനെ രക്ഷിതാക്കള്‍ ആശങ്കയോടെ കാണേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍. ഗുരുതര രോഗമുള്ളവരുടെ കാര്യം മാറ്റിനിര്‍ത്തിയാല്‍ കോവിഡുമായി പൊരുത്തപ്പെട്ട് പഠിക്കാനും ജീവിക്കാനും പൊതുവില്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആരോഗ്യപരമായും സാമൂഹികപരമായും മുന്നേറാന്‍ ഈ രോഗസാഹചര്യത്തിലും കുട്ടികളെ പ്രാപ്തരാക്കിയെ മതിയാകൂ. കുട്ടികളിലെ അമിതവണ്ണത്തെ കുറിച്ച് പറയുമ്പോള്‍തന്നെ പാവപ്പെട്ടകുട്ടികളിലെ പോഷകാഹാര കുറവും ചര്‍ച്ചയാകണം.
സ്കൂളില്‍ കുട്ടികള്‍ മാസ്ക് ധരിക്കുമോ എന്നതില്‍ തുടങ്ങി ആശങ്കപ്പെടുന്ന രക്ഷിതാക്കളോട് പറയാനുള്ളത് ഇതാണ്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അടക്കം പാലിച്ച് മുന്നോട്ടുപോയാല്‍ നഷ്ടപ്പെട്ടുപോയ ഒന്നരവര്‍ഷം തിരിച്ചുപിടിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം. സ്കൂളില്‍പോയി വരുന്ന കുട്ടികള്‍ വീട്ടിലെ മുതിര്‍ന്നവര്‍ക്ക് അസുഖം പകര്‍ന്നേക്കാമെങ്കിലും അത് തരണം ചെയ്യാന്‍ വേഗത്തിലുള്ള വാക്സിനേഷന് കഴിയുമെന്നത് മനസിലാക്കണമെന്നുമാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്.