കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ, ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബിഎഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 02/10/2021, 5.P.M നു മുൻപായി അപേക്ഷ സമർപ്പിക്കണം.
രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടെയും അറിയിക്കുന്നതാണ്.
കമ്മ്യൂണിറ്റി, മാനേജ്‌മന്റ്, സ്പോർട്സ് എന്നീ കോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ/ സെന്ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിൻറൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ/സെന്ററുകളിൽ ഹാജരാക്കേണ്ടതാണ്.
ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീ :ജനറൽ -Rs 555,എസ് സി / എസ് ടി – Rs 170. ഫീസ് SBI e-pay വഴി അടക്കേണ്ടതാണ്.