കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ പണി പൂർത്തിയാകാതെ ടോൾ പിരിവ് ഏർപ്പെടുത്തിയ ദേശിയ പാത അതോറിറ്റിയുടെ നടപടിക്കെതിരെ നാഷണാലിസ്റ്റ് സ്റ്റുഡന്റസ് കോൺഗ്രസ് (NSC) ജില്ലാ നേതാക്കൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിൽ തള്ളി കയറി ഡെപ്യൂട്ടി മാനേജറിനെ കരിങ്കൊടി കാണിച്ച് പ്രതേഷേധിച്ചു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ജില്ലാ പ്രസിഡന്റ് അജു കെ മധു, ഭരഭാവികൾ ആയ ജാബിർ ഖാൻ, മുനീർ പനമൂട്ടിൽ, വിഷ്ണു വി പറണ്ടോട്, ആനാട് ഗോകുൽ, ഷിന്റോ മോനിച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
പണിതീരും മുൻപ് ടോൾ പിരിവ് തുടങ്ങിയതിൽ നേരെത്തെ തന്നെ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് ഹൈ വേ അതോറിറ്റിക്ക് മുന്നിലുണ്ട്. നിലവിൽ കോവളം മുതൽ മുക്കോല വരെയുള്ള 16.3 കി മീ ദൂരം വരുന്ന റോഡിൻറെ പണി ഇതുവരെ അവസാനിച്ചിട്ടില്ല. ഈ അവസ്ഥയിലായിരുന്നു ഹൈവേ അതോറിറ്റിയുടെ ടോൾ പിരിവ്. ക്രമസമാധാനം മുന്നിൽ കണ്ട്, സർക്കാരുകളുടെ ഇടപെടൽ ഉണ്ടായി ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുന്നത് വരെ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്നാണ് പോലീസ് നിർദ്ദേശവും.