വിശാഖപട്ടണം: ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും. ‘ഗുലാബ്’ എന്ന പേരിലുള്ള ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കും. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരതൊടാനാണ് സാധ്യത.
സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 27 മുതൽ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.