കോഴിക്കോട്: ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി മാറ്റിവച്ചു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൾ ഖാദര്‍ മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പ്രവര്‍ത്തക സമിതി മാറ്റിയത്.
നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് മഞ്ചേരി യൂനിറ്റി കോളജ് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം അറിയിച്ചു.