തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്ത 17,983 പുതിയ കോവിഡ് രോഗികളില്‍ 14,950 പേര്‍ വാക്സിന്‍ സ്വീകരിച്ചവരെന്ന് കണക്കുകള്‍. ഇവരില്‍ 5419 പേര്‍ ഒരു ഡോസ് വാക്സിനും 3992 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 5539 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര്‍ 24 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,43,93,357), 39 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും(1,04,11,820) നല്‍കി കഴിഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,74,950). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 57 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.