ഡൽഹി: ഡൽഹി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് പേർ മരിച്ചു. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കിയതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റു. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികളെത്തിയത്. പോലീസും തിരികെ വെടിവെച്ചു.
രോഹിണി ജില്ലാ കോടതിയിലെ 207 നമ്പർ മുറിയിലാണ് വെടിവെപ്പ് ഉണ്ടായത്. തിലു താജ്പൂരിയുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടങ്ങിയെന്ന് ഡൽഹി പോലീസ് അറിയിച്ചു.
രണ്ട് ആക്രമികളെ പോലീസ് വധിച്ചുവെന്നും ഡൽഹി പോലീസ് പി ആർ ഒ ചിന്മയ് ബിശ്വവൽ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം എടുക്കുന്നതേയൊള്ളുവെന്നും അന്വേഷണം തുടരുന്നതായി പിആർഒ പറഞ്ഞു.