കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം. എ. മ്യൂസിക് പ്രോഗ്രാമിനും പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്സ്.സി നാനോസയൻസ് & നാനോടെക്നോളജി പ്രോഗ്രാമിനും
എസ്.സി വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്.
എം എ മ്യൂസികിന് എസ് സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിന് ഒരു സീറ്റുമാണ് ഒഴിവുള്ളത്. എം.എസ്സ്.സി നാനോസയൻസ് & നാനോടെക്നോളജി പ്രോഗ്രാമിന് രണ്ട് വിഭാഗത്തിനും ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്.
അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി 28/09/2021 ന് രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9895232334, 0497-2806404,0497 – 2806402, 9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.