വയനാട്: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ ശബ്ദ സാമ്പിൾ പരിശോധിക്കാൻ കോടതി ഉത്തരവ്. ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിൻറെ ശബ്ദം പരിശോധിക്കാനും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് പരിശോധിക്കാനാണ് അനുമതി നൽകിയത്. ഒക്ടോബർ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകൾ നൽകണമെന്നാണ് ഉത്തരവ്.