തിരുവനന്തപുരം: കേരളസര്‍വകലാശാല എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയുളളൂ.
വിദ്യാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുളള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന കോളേജുകള്‍ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുളളൂ.
ഓപ്ഷനുകള്‍ നല്‍കിയതിന് ശേഷം സേവ് ചെയ്ത് അതിൻ്റെ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിൻ്റെ പകര്‍പ്പ് കോളേജിലേക്കോ സര്‍വ്വകലാശാലയിലേക്കോ അയയ്‌ക്കേണ്ടതില്ല. അത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്.