തൻ്റെ നാൽപത്തിയഞ്ചാം പിറന്നാൾ കൂട്ടുകാരികൾക്കൊപ്പം ആഘോഷമാക്കി തെന്നിന്ത്യൻ താര സുന്ദരി മീന. കനിഹ, സ്‌നേഹ ഉള്‍പ്പടെയുള്ള സിനിമയ്ക്കും അകത്തും പുറത്തുമുളള സുഹൃത്തുക്കളായിരുന്നു ചെന്നൈയിലെ മീനയുടെ വസതിയിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയത്.
‘എൻ്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് മീന കുറിച്ചത്. കറുപ്പ് വസ്ത്രമണിഞ്ഞാണ് കൂട്ടുകാരികൾ എത്തിയത്.
ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായി മാറി. 1982ൽ ‘നെഞ്ചങ്ങൾ ‘എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ 45 ൽ ഏറെ ചിത്രങ്ങളിൽ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹൻലാൽ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActressMeena16%2Fposts%2F4409545512447800&show_text=true&width=500
‘ഒരു പുതിയ കഥൈ’ (1990) എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘സാന്ത്വനം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ൽ അഭിനയിച്ചു. ‘
വർണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികൾ, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു മീന. ദൃശ്യം 2വിന്റെ തെലുങ്ക്, അണ്ണാത്തെ, ബിഗ് ബ്രദർ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.