ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്തവരുടെ ആശ്രിതർക്കും ധനസഹായം നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കോവിഡ് ഇരകൾക്ക് നാലു ലക്ഷം ധനസഹായം ആവശ്യപ്പെട്ട ഹരജിയിൽ ഒക്ടോബർ നാലിന് വിധി പറയും. ഇതു സംബന്ധിച്ച് പുതുക്കിയ മാർഗനിർദേശം സത്യവാങ്മൂലമായി സെപ്റ്റംബർ ആദ്യവാരം സുപ്രീംകോടതിക്ക് നൽകിയിരുന്നു.
കോവിഡാനന്തരമുള്ള ആത്മഹത്യ, കൊലപാതകം, വിഷബാധ, അപകടമരണം തുടങ്ങിയവ കോവിഡ് മരണമായി കണക്കാക്കില്ലെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്തവരേയും ധനസഹായത്തിന് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് പുതിയ സത്യവാങ്മൂലം നൽകിയത്.