തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവി വിഭജിക്കുന്നതില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങാനിരിക്കേ ഓരോ പാര്‍ട്ടികള്‍ക്കും നല്‍കേണ്ട പദവി സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുത്തേക്കും.
ഭാരത് ബന്ദിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടി വിലയിരുത്തും.അതേസമയം ഇന്നലത്തെ എൽഡിഎഫ് യോഗത്തിലും പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവന ചർച്ച ചെയ്തിരുന്നില്ല. മുഖ്യമന്ത്രി വിശദീകരിച്ച പശ്ചാത്തലത്തിലാണ് ചർച്ചകളിലേക്ക് കടക്കാതിരുന്നത്.വിഷയത്തിൽ എൽഡിഎഫിനുള്ളില്‍ തന്നെ ഭിന്നത നിലനിൽക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്.