ദുബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി യഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനം സംബന്ധിച്ചുള്ള വാർത്തയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് രാജകുമാരിയുടെ പ്രതികരണം.
“ആരാണിയാൾ? എങ്ങനെയാണിയാൾക്കിത് പറയാൻ പറ്റുന്നത്. ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്,” രാജകുമാരി ട്വിറ്ററിൽ കുറിച്ചു.
Who is this man? #Yogi and how can he say this? Who voted for him?! pic.twitter.com/RooxelETqg
— Hend F Q (@LadyVelvet_HFQ) September 22, 2021
‘ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍’ എന്ന പേരില്‍ യോഗി ആദിത്യനാഥ് ഔദ്യോഗിക വെബ്‌സൈറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് എഴുതിയ ലേഖനമാണ് ശൈഖ് ഹിന്ദ് ബിന്ദിന്റെ വിമര്‍ശനത്തിനിടയാക്കിയത്. സ്ത്രീകൾ സ്വാതന്ത്രത്തിന് അർഹരല്ലെന്നും അവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
‘സ്വതന്ത്രരായി ജീവിക്കുന്നതിന് സ്ത്രീകള്‍ പ്രാപ്തരല്ലെന്നും അവരുടെ ഊര്‍ജം നിയന്ത്രിക്കപ്പെടണമെന്നും അല്ലെങ്കില്‍ അത് ഉപയോഗശൂന്യവും അപകടകരവും ആകും’ എന്നുമായിരുന്നു യോഗി അന്ന് പറഞ്ഞത്. യോഗിയുടെ സ്ത്രീകളെക്കുറിച്ചുള്ള പൊതു അഭിപ്രായം എന്ന തലക്കെട്ടിലാണ് വാര്‍ത്ത വന്നത്.
നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.